NEWS
പി എം ശ്രീ പദ്ധതിയിൽ നിന്ന് യു.ഡി എഫ് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മാർച്ചും ധർണ്ണയും
24/06/2026 05:55 PM IST
nila

ചെങ്ങനൂർ: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ വർഗീയതയും കച്ചവട താല്പര്യങ്ങളും അടിച്ചേല്പിക്കാനും സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ അധികാരങ്ങളെ ഹനിക്കാനും ലക്ഷ്യമിടുന്ന ദേശീയ പാഠ്യപദ്ധതി ഒളിച്ചു കടത്താനുള്ള കേന്ദ്ര സർക്കാർ അജണ്ടയാണ് പി എം ശ്രീ പദ്ധതിക്ക് പിന്നിലുള്ളതെന്നും അത് നടപ്പാക്കാനുള്ള പരിശ്രമത്തിൽ നിന്ന് യു.ഡി എഫ് സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ട് സിപിഐ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. ചെങ്ങന്നൂർ വിദ്യാഭ്യാസ സമുച്ചയത്തിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചു ധർണയും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










